കുറുപ്പംപടി: കുന്നത്തുനാട് യൂണിയൻ ശ്രീനാരായണ വൈദീക സമിതിയുടെ മുഖ്യ രക്ഷാധികാരിയും ചേരാനല്ലൂർ ധർമ്മപരിപാലന സഭ വക ശങ്കരനാരായണ ക്ഷേത്രം മുൻ മേൽശാന്തിയും ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിലെ താന്ത്രിക സ്ഥാനവും നിർവഹിച്ചു പോന്ന പറവൂർ കരിമ്പാടം കോവാട്ട് വീട്ടിൽ കെ.ആർ പുരുഷോത്തമൻ തന്ത്രിയുടെ ( പെരുമറ്റം) നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു .
യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് പ്രസിഡന്റ് കെ.കെ കർണ്ണൻ, കൺവീനർ സജിത്ത് നാരായണൻ വൈദീക സമിതി പ്രസിഡന്റ് ഏ.പി.നൗഷാദ് ശാന്തി സെക്രട്ടറി ഇടവൂർ ടി.വി ഷിബു ശാന്തി, ഷാജി ശാന്തി, ഷിബിൻ ശാന്തി മുതലായവർ അനുശോചനം രേഖപെടുത്തി.