പെരുമ്പാവൂർ: അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അശമന്നൂർ സർവീസ് സഹകരണബാങ്ക് വാഷിംഗ് മെഷീൻ നൽകി. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗയിൽ നിന്നും പഞ്ചായത്ത് സെക്രട്ടറി ഉദയ കെ, നോഡൽ ഓഫീസർ കെ.കെ. അനി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ എം.കെ. കൃഷ്ണൻനമ്പൂതിരി, എ.വി. എൽദോസ്, വി.ആർ. സുബാഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രേമ ബി.മേനോൻ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.