adharam
ദിൽജിത്ത് ഉണ്ണികൃഷ്ണനെ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയന്റെ ആദരിക്കുന്നു

കുറുപ്പംപടി: കൊവിഡ് എന്ന മഹാമാരിയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രൂപകല്പന ചെയ്ത സംഗീത ശില്പത്തിന്റെ ആശയ സംവിധാനം നിർവഹിച്ച് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി . സി. രവീന്ദ്രനാഥിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ദിൽജിത്ത് ഉണ്ണികൃഷ്ണനെ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് കെ.കെ കർണ്ണൻ, കൺവീനർ സജിത്ത് നാരായണൻ എന്നിവർ നേരിട്ട് വീട്ടിലെത്തി അനുമോദിച്ചു. പാലിശേരി ശാഖ പ്രസിഡന്റ് അച്യുതൻ, അയ്യമ്പുഴ ശാഖ അഡ്മിനിസ്റ്റേറ്റർ ജയൻ എൻ ശങ്കർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ സജാത് രാജൻ, സുബിൻ, നിഖിൽ ദിലീപ് പ്രശോബ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.