വൈപ്പിൻ : സഹോദരൻ അയ്യപ്പൻ ജീവിതത്തിലും വിചാരധാരയിലും മാറ്റം വരുത്തിയ നേതാവായിരുന്നുവെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. അടിമയാകാൻ തയ്യാറില്ലാത്തതിനാൽ യജമാനാകാനും ഇല്ലെന്ന് പറഞ്ഞ എബ്രഹാം ലിങ്കന്റെ സമീപനം തന്നെ ജീവിത്തിലുടനീളം മുറുകെ പിടിച്ചയാളാണ് സഹോദരൻ. സഹോദരന്റെ 131)0 ജന്മവാർഷിക സമ്മേളനം ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ. സാനു. സമ്മേളനത്തിൽ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെസഹോദരൻ സാഹിത്യ പുരസ്കാരം നേടിയ ' അറ്റുപോകാത്ത ഓർമ്മകൾ ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് പ്രൊഫ. ടി.ജെ. ജോസഫിന് പ്രൊഫ. എം.കെ. സാനു പുരസ്കാരം സമ്മാനിച്ചു. ഗ്രന്ഥാവലോകനം പൂയപ്പിള്ളി തങ്കപ്പൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി , സഹോദരൻ സ്മാരകം സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, കെ.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.