ആലുവ: ഓണക്കാലം മദ്യവിമുക്തമാക്കണമെന്നും തുടർന്ന് വരുന്ന ഗാന്ധിജയന്തി വരെയുള്ള ഒരു മാസക്കാലം മദ്യവർജന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ല പ്രസിഡന്റ് ഷീജ ബിജു, ജനറൽ സെക്രട്ടറി കബിത അനിൽകുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. കൊവിഡ് 19 ന്റെ പശ്ചാതലത്തിൽ ഇ മെയിൽ മുഖേനയാണ് നിവേദനം കൊടുത്തത്.