ksheerasamgham
പള്ളിപ്പുറം ക്ഷീരസഹകരണസംഘം ക്ഷീരകർഷകർക്ക് നൽകിയ ഓണക്കോടി, ഓണക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ കെ.കെ ജോഷി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്കും, പാൽ സംഭരണ വിതരണ തൊഴിലാളികൾക്കും പള്ളിപ്പുറം ക്ഷീരോൽപാദക സഹകരണ സംഘം ഓണക്കോടിയും ഓണക്കിറ്റും നൽകി. തീരദേശ മേഖലയായ വൈപ്പിനിൽ ക്ഷീര കാർഷിക രംഗത്തെ നിലനിൽക്കുന്ന കർഷകർക്ക് പ്രോത്സാഹന സമ്മാനമായി ഇരുന്നൂറ്റി അമ്പതോളം പേർക്കാണ് ഓണസമ്മാനങ്ങൾ നൽകിയത്. വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.എച്ച് ബാലകൃഷ്ണൻ , വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ , സെക്രട്ടറി ജീമോൻ ലാസർ , ഗ്രാമപഞ്ചായത്ത് അംഗം രാധിക സതീഷ് എന്നിവർ സംസാരിച്ചു.