ga
ഗണേശോത്സവത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങ് അജികുമാർ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി:ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി അനുബന്ധിച്ചുള്ള വിഗ്രഹ പ്രതിഷ്ഠ കർമ്മം ബാനർജി റോഡിലുള്ള ഗണേശോത്സവ ട്രസ്റ്റ് ഓഫീസിനു സമീപം ജനറൽ കൺവീനർ അജികുമാർ നായർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സജി തിരുത്തി കുന്നേൽ സെക്രട്ടറി കെ.വൈ കുഞ്ഞുമോൻ, ഭാരവാഹികളായ ജെ.കെ പ്രസാദ്, സുരേഷ് കടുപ്പത്ത്, സുനിൽ കടവന്ത്ര ,ജോണി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
നാളെ വൈകിട്ട് അഞ്ചിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതുവൈപ്പ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ആറാട്ടുകടവിൽ വിഗ്രഹം നിമജ്ജനം ചെയ്യും..ജില്ലയിലെ 14 ഗണേശ മണ്ഡലങ്ങളിലും വിഗ്രഹപ്രതിഷ്ഠ നടത്തി നാളെ വൈകിട്ട് അതാത് പ്രദേശങ്ങളിലുള്ള ജലാശയങ്ങളിൽ നിമജ്ജനം ചെയ്യും. ഇതോടെ ഈ വർഷത്തെ ഗണേശോത്സവത്തിന് സമാപനമാകും.