കാലടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണ ഫണ്ട് വിതരണം നടത്തി. വിജയൻ ഓളോപിള്ളി അദ്ധ്യക്ഷനായി. സി.പി.എം കാലടി ഏരിയ സെക്രട്ടറി സി.കെ.സലിംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി യൂണിയൻ സെക്രട്ടറി ജോർജ് വടക്കെപുറത്താൻ, പി.ബി.സജീവ്, പി.കെ.വേലായുധൻ,എം.എ.പോളച്ചൻ എന്നിവർ പങ്കെടുത്തു.