കൊച്ചി: ജില്ലയിൽ ഇന്നലെ 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 98 പേർ രോഗമുക്തി നേടി. 697 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1057 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 15,555
വീടുകളിൽ: 13,327
കൊവിഡ് കെയർ സെന്റർ: 197
ഹോട്ടലുകൾ: 1963
കൊവിഡ് രോഗികൾ: 1828
ലഭിക്കാനുള്ള പരിശോധനാഫലം: 904
3 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
തൃക്കാക്കര: 17
ചെല്ലാനം: 16
മട്ടാഞ്ചേരി: 10
പള്ളുരുത്തി: 07
വെണ്ണല : 06
നെടുമ്പാശേരി: 04
ആലുവ: 04
തിരുവാങ്കുളം: 03
കളമശേരി: 03
ഫോർട്ടുകൊച്ചി: 03
കൺട്രോൾ റൂം നമ്പർ
0484 2368802/ 2368902/ 2368702