കൊച്ചി: ഓണം സീസണിലെ തിരക്കൊഴിവാക്കാൻ എറണാകുളം മാർക്കറ്റിനോട് അനുബന്ധിച്ചുള്ള തിരക്കേറിയ വ്യാപാര മേഖലകളിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അധികൃതരോട് ആവശ്യപ്പെട്ടു.നിലവിലെ സമയക്രമം പുതുക്കി രാവിലെ 10 മുതൽ രാത്രി 9 വരെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കണം. വ്യാപാര മേഖലകളെ ബന്ധിപ്പിക്കുന്ന ക്രോസ് റോഡുകളിലെ ബാരിക്കേഡുകൾ നീക്കി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾക്കു പ്രവേശനാനുമതി നൽകിയാൽ ഉപയോക്താക്കൾക്കു പ്രയാസമില്ലാതെ എത്താൻ കഴിയുമെന്ന് പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും പറഞ്ഞു.