കൊച്ചി: വിവിധ ഹൈന്ദവ സാമുദായിക സാംസ്‌കാരിക അദ്ധ്യാത്മിക സംഘടനകളുടെ കൂട്ടായ്മയായ സാർവജനിക് ഗണേശോത്സവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ചു എളമക്കരയിൽ പ്രതീകാത്മക ഗണേശ വിഗ്രഹ നിമജ്ജനം നടത്തി. നിമജ്ജനത്തിനു മുന്നോടിയായി രാവിലെ 5.30 ന് ഇടപ്പള്ളി മഹാഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടന്നു. തുടർന്ന് പുന്നയ്ക്കൽ ദേവീ
ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ എളമക്കര പുന്നയ്ക്കൽ വിനായകനഗറിൽ വിഗ്രഹപ്രതിഷ്ഠ നടത്തി. വൈകിട്ട് 6ന് താന്നിക്കൽ ദത്തപുരം ശ്രീമദ് ദത്താത്രേയ ക്ഷേത്ര തീർത്ഥ കുളത്തിൽ വിഗ്രഹ നിമജ്ജനം നടത്തി.