namitha
നമിത എൻ (ബി.എസ്.സി സുവോളജി മോഡൽ 2 ഫസ്റ്റ് റാങ്ക്)

ആലുവ: എം.ജി യൂണിവേഴ്‌സിറ്റി അവസാന വർഷ ബി.എ, ബി.എസ്.സി, ബി.കോം പരീക്ഷകളിൽ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിന് റാങ്കുകളുടെ തിളക്കം. ബി.എ, ബി.എസ്.സി, ബി.കോം പ്രോഗ്രാമുകളിലായി 13 റാങ്കുകളാണ് കോളേജ് സ്വന്തമാക്കിയത്.

നമിത എൻ., ഇന്ദ്രജ രാജൻ, മീര പ്രദീപ് എന്നിവർ ബി.എസ്.സി സുവോളജി മോഡൽ 2 പരീക്ഷയിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടി. ബി.കോം ട്രാവൽ ആന്റ് ടൂറിസം പരീക്ഷയിൽ അഫൈസ അബൂബക്കർ, റഫ്ന കുഴിക്കടവിൽ, റിസ്വാന എ.എസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷയിൽ ഐറിൻ സാറാ സക്കറിയ, അന്നാ മരിയ തോമസ്, അൻസല എം.എസ് എന്നിവർ ഒന്ന്, രണ്ട്, ആറ് സ്ഥാനങ്ങൾ നേടി. ബി.എസ്.സി മാത്തമാറ്റിക്‌സിൽ ആസിഷ എം.പി (അഞ്ചാം റാങ്ക്), ബിദിയ ജോയ് (ആറാം റാങ്ക്), ബി.എ ഇക്കണോമിക്‌സിൽ ശ്രീലക്ഷ്മി കെ.ആർ (ഒമ്പതാം റാങ്ക്), ബി.കോം ടാക്‌സേഷനിൽ സ്വർണ്ണ എസ്. കുമാർ (ആറാം റാങ്ക്) എന്നിവരും റാങ്ക് നേടി.