conghress
വ്യാപാരി വ്യവസായി കോൺഗ്രസ് പൂക്കാട്ടുപടി യൂണി​റ്റ് ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.അബ്ദുൽ മുത്തലിബ് ഉദ്ഘടനം ചെയ്യുന്നു

കോലഞ്ചേരി: വ്യാപാരി വ്യവസായി കോൺഗ്രസ് പൂക്കാട്ടുപടി യൂണി​റ്റ് ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.അബ്ദുൽ മുത്തലിബ് ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. വി.പി സജീന്ദ്രൻ എം.എൽ.എ സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ട്, ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്, വി.വി.സി സംസ്ഥാന ഭാരവാഹികളായ അസീസ് മരോട്ടിക്കൽ, ബെന്നി പോൾ, ഇസ്മായിൽ നാനേതാൻ, ബാബു കൊല്ലൻപറമ്പിൽ, എം.എ.എം മുനീർ, എ.എസ് മക്കാർകുഞ്ഞ്, പി.എ.ഷൺമുഖൻ, മുഹമ്മദ് റിജാ, എം.എ.ക .നജീബ്, സിറാജ് ചേനക്കര, എം.എ സലിം എന്നിവർ സംസാരിച്ചു.