കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥി മഹോത്സവം നടന്നു. മേൽശാന്തി കാരിക്കോട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമവും ഗണപതി ഭഗവാന് മുഖച്ചാർത്തും സമ്പൂർണ ചുറ്റുവിളക്കും നിറമാലയും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനം അനുവദിച്ചു.