കളമശേരി: യുവമോർച്ച കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംകുമാർ ആലങ്ങാടിന്റെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം നടത്തും. മണ്ഡലം ഓഫീസിൽ നടക്കുന്ന ഉപവാസ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉപവാസം.