bnank
കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നീതി സൂപ്പർമാർക്ക​റ്റ് പള്ളിക്കരയിൽ കെ.ജെ മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി:കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നീതി സൂപ്പർമാർക്ക​റ്റ് പള്ളിക്കരയിൽ പ്രവർത്തനം തുടങ്ങി. കെ.ജെ മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്റഭാകരൻ, സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, ജില്ലാ കമ്മി​റ്റിയംഗം അഡ്വ. കെ.എസ് അരുൺകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജിൻ, ജിജോ വി.തോമസ്, എൻ.എം അബ്ദുൾകരിം, സി.പി ഗോപാലകൃഷ്ണൻ, എൻ.വി വാസു, ഡോളി ഏലിയാസ് എന്നിവർ സംസാരിച്ചു. എംജി സർവകലാശാല ബികോം പരീക്ഷയിൽ മികച്ച വിജയം നേടിയ പി.ജി ഐശ്വര്യയെ ചടങ്ങിൽ അനുമോദിച്ചു. പള്ളിക്കര ജംഗ്ഷനിൽ ബാങ്കിനോട് ചേർന്നാണ് സൂപ്പർമാർക്ക​റ്റ് പ്രവർത്തിക്കുന്നത്. അഞ്ച് മുതൽ 40 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. കർഷകരിൽ നിന്നു നേരിട്ട് പച്ചക്കറിയും, നാട്ടിലെ മില്ലുകളിൽ നിന്ന് ശേഖരിക്കുന്ന വെളിച്ചെണ്ണയും, മുളക്, മല്ലി, മഞ്ഞൾ, മസാല, അരി പൊടികളും, കുടുംബ ശ്രീ ഉല്പന്നങ്ങളും ന്യായവിലക്ക് സംഭരിച്ച് സൂപ്പർ മാർക്ക​റ്റ് വഴി വിൽപന നടത്തും. സ്‌​റ്റേഷനറി, ബേക്കറി ഉല്പന്നങ്ങളും നാടൻ പലഹാരങ്ങളും മിതമായ വിലയിൽ ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.