ഓണാഘോഷത്തിന് പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികളോ ഓണസദ്യയോ അനുവദനീയമല്ല
വ്യാപാര സ്ഥാപനങ്ങൾ
പ്രവർത്തനസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ .
സ്ഥാപനത്തിനുള്ളിൽ ഒരേസമയം ഉൾക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണം സ്ഥാപനത്തിനു പുറത്ത് പ്രദർശിപ്പിക്കണം
സ്ഥാപനത്തിനു പുറത്ത് ക്യൂ/ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും, ക്യൂവിൽ ആളുകൾ നിൽക്കേണ്ട സ്ഥാനങ്ങൾ പ്രത്യേകമായി അടയാളപ്പെടുത്തുകയും വേണം.
500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും അഞ്ചു ജീവനക്കാരിൽ കൂടുതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും, തുണിക്കടകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ജുവലറികൾ, ബേക്കറികൾ, ഹോട്ടലുകൾ, ചെരുപ്പ് കടകൾ, മൊബൈൽ ഷോപ്പുകൾ, മത്സ്യമാംസ വില്പന സ്റ്റാളുകൾ എന്നിവിടങ്ങളിലും തെർമൽ സ്‌കാനിംഗ് സംവിധാനം നിർബന്ധമായും ഏർപ്പെടുത്തണം
ശരീരതാപനില സാധാരണ നിലയിലുള്ള ജീവനക്കാരെയും ഉപഭോക്താക്കളെയും മാത്രമേ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാവൂ.
നിർബന്ധമായും മാസ്‌ക് ധരിയ്‌ക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം
സന്ദർശകരുടെ പേര്, ഫോൺ നമ്പർ, സ്ഥാപനത്തിന് അകത്തേയ്ക്ക് പ്രവേശിച്ച സമയം, സ്ഥാപനത്തിന് പുറത്തേയ്ക്ക് തിരിച്ചിറങ്ങിയ സമയം എന്നീ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം. രേഖപ്പെടുത്തലുകൾക്കായി ഒരു ജീവനക്കാരനെ പ്രത്യേകം നിയോഗിക്കണം. സന്ദർശകരെക്കൊണ്ട് രേഖപ്പെടുത്തലുകൾ നടത്തരുത്.
സ്ഥാപനങ്ങളിൽ എയർ കണ്ടീഷണറുകൾ പൂർണമായും ഒഴിവാക്കണം. എല്ലാ ദിവസങ്ങളിലും സ്ഥാപനവും പരിസരവും അണുവിമുക്തമാക്കണം.
തുണിക്കടകളിൽ വസ്ത്രങ്ങൾ കൈകൊണ്ട് തൊട്ട് പരിശോധിക്കുവാനോ ധരിച്ച് നോക്കുവാനോ വസ്ത്രങ്ങൾ വിറ്റത് തിരികെ വാങ്ങുവാനോ പാടില്ല. ഈ വിവരം കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദർശിപ്പിക്കണം
ഭക്ഷണശാലകൾ
ഭക്ഷണശാലകളിൽ പരിസ്ഥിതി സൗഹൃദമായ ഡിസ്‌പോസിബിൾ ഗ്ലാസുകളും പാത്രങ്ങളും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവർക്കുള്ള ഇരിപ്പിടങ്ങൾ സാമൂഹ്യഅകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം രാത്രി ഒൻപതുവരെയാകാം.