കോലഞ്ചേരി : ഡിജിറ്റൽ അത്തച്ചമയമൊരുക്കി വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയം.വീട്ടിൽ ലഭ്യമായ ചമയങ്ങളണിഞ്ഞ് സ്വന്തം വീട്ടുമു​റ്റത്ത് 352 വിദ്യാർത്ഥികൾ ഒരുക്കിയ വിവിധതരം കലാപ്രകടനങ്ങൾ വിദ്യാലയത്തിന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ നിശ്ചിത സമയക്രമത്തിൽ അവതരിപ്പിച്ചാണ് ഒരു ദിവസം മുഴുവനും നീണ്ടു നിന്നു. അത്തം ദിനത്തിൽ രാവിലെ 7 മണിയോടെ ആരംഭിച്ച ഡിജി​റ്റൽ അത്തച്ചമയത്തിന്റെ ഉദ്ഘാടനം പ്രശസ്ത വാദ്യകലാകാരനായ ആർ.എൽ.വി മഹേഷ്‌കുമാർ നിർവഹിച്ചു. എൽ.കെ.ജി മുതൽ സീനിയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഡിജി​റ്റൽ അത്തച്ചമയത്തിൽ കുഞ്ഞോണപ്പാട്ട് , പ്രച്ഛന്ന വേഷം , ടാബ്ലോ , കേരള ബാലൻ , കേരള ബാലിക , കേരള കലാരൂപങ്ങൾ , പൂക്കളം , വിവിധതരം വാദ്യങ്ങളുടെ വാദനം എന്നിവ അരങ്ങേറി. കൊവിഡ് നിയന്ത്റണം വിദ്യാലയങ്ങൾ തുറക്കാനാവത്ത പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർത്ഥികളിൽ ഉല്ലാസം സൃഷ്ടിച്ച് മനോവർദ്ധനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.