shaguel

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് ഇന്റസ്ട്രിയൽ ഫിഷറീസ് മുൻ പ്രൊഫസർ എറണാകുളം കലൂർ - കട‌വന്ത്ര റോഡിൽ അനീസ് മൻസിലിൽ ഡോ.എം. ഷാഹുൽ ഹമീദ് (82) നിര്യാതനായി. ഭാ‌‌‌‌ര്യ: സൈനബബീവി മക്കൾ: സറീന, ഹസീന, അനീസ്. മരുമക്കൾ: അബ്ദുൾ റഷീദ്, ഫൈസി, നസ്രിയ. കബറടക്കം ഇന്ന് 10.30 ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
1978 മുതൽ സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ അദ്ധ്യാപകനായിരുന്ന ഡോ. ഷാഹുൽ ഹമീദ് ഏറ്റവും കൂടുതൽ കാലം ഡയറക്ടറായിരുന്ന വ്യക്തിയായിരുന്നു. നിരവധി ഗവേഷണ പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ജപ്പാൻ, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനയാനങ്ങളെക്കുറിച്ചുള്ള ഗവേഷകരിൽ പ്രമുഖനായിരുന്നു. കൊച്ചി സർവകലാശാലയുടെ സെനറ്റ്, ബോർഡ് ഒഫ് സ്റ്റഡീസ് എന്നീ സമിതികളിലും മറൈൻ സയൻസ് ഫാക്കൽറ്റി ഡീനായും രണ്ടുതവണ സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്.