കോലഞ്ചേരി:വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ നെല്ലാട് ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സംഘത്തിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, സ്ഥിരം സമിതി അദ്ധ്യക്ഷ ലത സോമൻ, അംഗങ്ങളായ കെ.കെ.രമേശ്, ഷൈജ അനിൽ, ഗീത സുകുമാരൻ,പട്ടികജാതി വികസന ഓഫീസർ വിൽസൻ മത്തായി, എം.ജി.ദാസ് എന്നിവർ സംബന്ധിച്ചു.