yub
ഓണപ്പുടവയുമണിഞ്ഞ് കുഞ്ഞു യൂൻ മാതാപിതാക്കൾക്കൊപ്പം

കൊച്ചി: ഓണക്കോടിയുടുത്ത് പാൽപുഞ്ചിരി തൂകി കുഞ്ഞു യൂൻ മുഹമ്മദ് യൂനാൻ മാതപിതാക്കളോടൊപ്പം സ്വന്തം നാടായ മാലി ദ്വീപിലേക്ക് മടങ്ങി. ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകൾ പരസ്പരം മാറിയ അപൂർവ ഹൃദ്രോഗം ബാധിച്ച യൂനിനെ കഴിഞ്ഞ ദിവസമാണ് ലിസി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മാലദ്വീപ് സ്വദേശികളായ മുഹമ്മദ് യുനാന്റെയും ഫാത്ത്മത്ത് റിഹ്ലയുടെയും എട്ടു മാസം മാത്രം പ്രായമുള്ള കഞ്ഞാണ് യൂൻ . ഗുരുതരോ രോഗം ബാധിച്ചതോടെ ശ്വാസതടസവും ശരീരത്തിൽ നീലനിറം പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് കുട്ടിയെ ലിസി ആശുപത്രിയിൽ എത്തിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാലദ്വീപ് ഗവണ്മെന്റ് പ്രത്യേക താത്പര്യമെടുത്താണ് കുഞ്ഞിന്റെ യാത്രയ്ക്കും ചികിത്സയ്ക്കും വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. കുട്ടിയുടെ ചികിത്സാ ചെലവ് പൂർണമായി മാലദ്വീപ് സർക്കാരാണ് വഹിച്ചത്. ഡോ. ജി. എസ്. സുനിലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ എട്ടു മണിക്കൂർ നീണ്ടുന്നിന്നു. ഡോ. എഡ്‌വിൻ ഫ്രാൻസിസ്, ഡോ. ജസൺ ഹെൻട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അന്നു ജോസ്, ഡോ. ദിവ്യ ജേക്കബ് എന്നിവർ ശസ്ത്രക്രിയയിലും, തുടർചികിത്സയിലും പങ്കാളികളായി. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ലിസി ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ഓണപ്പുടവ നൽകിയും കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരോടന്റെ നേതൃത്വത്തിൽ കുഞ്ഞിനെ യാത്രയാക്കിയത്.