കൊച്ചി: നേവൽബേസ് കാന്റീനിൽ മുൻ സൈനികർക്ക് അവഗണനയാണെന്ന് നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. നേരത്തെ എല്ലാ മാസങ്ങളിലെ പ്രവർത്തിദിനങ്ങളിലും സാധനങ്ങൾ വാങ്ങാൻ മുൻ സൈനികർക്ക് അവസരമുണ്ടായിരുന്നു. ഇപ്പോൾ 12 ദിവസത്തിലേക്ക് ചുരുക്കി. കൊവിഡ് ഭീഷണി മൂലം ഇടയ്ക്കി‌ടയ്ക്ക് കാന്റീൻ അടച്ചിടുന്നതും ദുരിതമാണ്. രണ്ടു മാസത്തെ സാധനങ്ങളും മദ്യവും ഒരുമിച്ച് വാങ്ങാൻ അവസരമുണ്ടാക്കണം. കാർഡ് പുതുക്കാൻ നൽകിയിട്ട് ആറു മാസം പിന്നിട്ടിട്ടും പുതുക്കി ലഭിച്ചിട്ടില്ലെന്നും കോ - ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, ജനറൽസെക്രട്ട‌ററി വിജയൻ പറളായി, ട്രഷറർ ഹുസൈൻ റാവുത്തർ എന്നിവർ അറിയിച്ചു.