കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് എറണാകുളം ജില്ലാ കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാനായി അഡ്വ.പ്രവീൺ തങ്കപ്പനെയും (പറവൂർ) കൺവീനറായി പി.എസ്.അമ്പാടിയെയും (ആലുവ) നിയമിച്ചു.
എം.ബി തിലകനാണ് (കോതമംഗലം ) ട്രഷറർ. വൈസ് ചെയർമാന്മാർ: സനോജ് (മൂവാറ്റുപുഴ), ബിനുരാജ് (വൈപ്പിൻ), അഭിജിത്ത് (കുന്നത്ത് നാട്). ജോ.കൺവീനർമാർ : രജീഷ് (കണയന്നൂർ), അർജുൻ (കൊച്ചി), അഖിൽ രവീന്ദ്രൻ (കൂത്താട്ടുകുളം). കമ്മിറ്റി അംഗങ്ങൾ: സജി കെ.ജെ.(കോതമംഗലം), അനീഷ് കരുണാകരൻ (മൂവാറ്റുപുഴ), വിഷ്ണു (പറവൂർ), ശ്രീമോൻ സി.എസ്. (കൊച്ചി), അനിത്ത് രമേശ് (ആലുവ), അഭിലാഷ് (വൈപ്പിൻ), ശ്യാംജിത്ത് ശിവൻ (കുന്നത്തുനാട്), സുജിത്ത് (കണയന്നൂർ)
ആലപ്പുഴയിൽ നടന്ന സംസ്ഥാന യൂത്ത് മൂവ്മെന്റ് കൗൺസിൽ യോഗമാണ് പുന:സംഘടന പ്രഖ്യാപിച്ചത്.
സംസ്ഥാന ചെയർമാൻ സന്ദീപ് പച്ചയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യോഗം വൈസ് പ്രസിഡന്റും യൂത്ത് മൂവ്മെന്റ് രക്ഷാധികാവരിയുമായ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്തു.
സംസ്ഥാന കൺവീനർ രാജേഷ് നെടുമങ്ങാട് സംഘടനാ റിപ്പോർട്ടിംഗ് നടത്തി.
ചെയർമാനായി നിയോഗിക്കപ്പെട്ട അഡ്വ.പ്രവീൺ തങ്കപ്പൻ ഹൈക്കോടതി അഭിഭാഷകനാണ്. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ വെസ്റ്റ് കിഴക്കേപ്രം ശാഖാ സെക്രട്ടറി കൂടിയായ ഇദ്ദേഹം മികച്ച പ്രഭാഷകനുമാണ്.
കൺവീനറായ പി.എസ്.അമ്പാടി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റും കേരളകൗമുദി അസി.സർക്കുലേഷൻ മാനേജരുമാണ്. ട്രഷറർ എം.ബി.തിലകൻ കോതമംഗലം യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും കരിങ്ങഴ ശാഖയുടെ സെക്രട്ടറിയുമാണ്.