കൊച്ചി : കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ പ്രമുഖ മത്സ്യവിപണിയായ ചമ്പക്കര മാർക്കറ്റ് ഇന്നു മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. മൊത്തവില്പനയ്ക്ക് മാത്രമാണ് അനുമതി.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാർക്കറ്റ് പ്രവർത്തിക്കാൻ ജില്ല കളക്ടർ എസ്. സുഹാസ് അനുമതി നൽകി. കൊവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടികളുടെ ഭാഗമായി ജൂൺ നാലിനാണ് കോർപ്പറേഷന്റെ കീഴിലെ മാർക്കറ്റ് അടച്ചത്.
മാർഗനിർദേശങ്ങൾ
സാമൂഹിക അകലം ഉറപ്പാക്കാൻ ടോക്കൺ സംവിധാനം
പേരു വിവരങ്ങൾ രേഖപ്പെടുത്തണം
അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരു വഴി
വില്പന സാമൂഹിക അകലം പാലിച്ച് മാത്രം
ചില്ലറ മത്സ്യ വില്പന അനുവദിക്കില്ല
മാസ്‌ക് നിർബന്ധം
സാനിറ്റൈസർ ഉറപ്പാക്കണം
ആറടി അകലം പാലിക്കണം
അനൗൺസ്‌മെന്റ് സംവിധാനം ഒരുക്കണം
പ്രവർത്തന സമയം രേഖപ്പെടുത്തണം
രാവിലെ 7 നു ശേഷം പ്രവർത്തിക്കാൻ പാടില്ല
മത്സ്യ പെട്ടികൾ വയ്ക്കാൻ അനുവാദമുള്ള സ്ഥലങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം
എല്ലാ ദിവസവും അണുനശീകരണം നടത്തണം
ഒരു സമയം ഒരു വലിയ വാഹനത്തിന് പ്രവേശിക്കാം
കവാടത്തിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാർ
മാർക്കറ്റിൽ പൊലീസ് മേൽനോട്ടം നടത്തണം.