കൊച്ചി: പരിസ്ഥിതിക്ക് ഇണങ്ങുന്നതും ഈടു നിൽക്കുന്നതുമായ തുണി കൊണ്ടുള്ള ക്യാരി ബാഗുകൾ ബയോ ഗ്രീൻ എന്റപ്രൈസസ് വിപണിയിലിറക്കി. ബയോഗ്രീൻ ബാഗ് നിർമ്മാണ യൂണിറ്റ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജ്മൽ ബിസ്മി ഗ്രൂപ്പ് സി എം ഡി വി.എ. അജ്മൽ ബയോഗ്രീൻ തുണിസഞ്ചികൾ വിപണിയിലിറക്കി.
ആദ്യ വിൽപന പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ നിർവഹിച്ചു. നല്ല ഫുഡ്‌സ് ആൻഡ് ബിവറേജസ് എം.ഡി മനോജ് മാനുവൽ ആദ്യ ഉൽപന്നം ഏറ്റുവാങ്ങി.
മുപ്പത് കിലോ വരെ ഭാരം താങ്ങാൻ കഴിയുന്ന സഞ്ചികളും ബയോഗ്രീൻ വിപണിയിലിറക്കിയിട്ടുണ്ട്. കമ്പോള വിലയിൽ നിന്ന് പത്ത് ശതമാനം വിലക്കുറവിലാകും ബയോ ഗ്രീൻ ക്യാരി ബാഗുകൾ ലഭ്യമാകുക. ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം ഫേസ് ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പോൾ ജെ മാമ്പള്ളി, ബയോഗ്രീൻ മാനേജിംഗ് ഡയറക്ടർ ടി.ആർ. ദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9207528123.