anoop-jacob

കൊച്ചി : റേഷൻ ഓണക്കിറ്റിലും ലൈഫ് മിഷൻ പദ്ധതിയിലും വമ്പൻ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു.

ടെൻഡർ ഇല്ലാതെ സാധനങ്ങൾ വാങ്ങിയതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. സപ്ലൈകോ ഓണക്കിറ്റിലെ സാമഗ്രികളുടെ തൂക്കത്തിലും ഗുണത്തിലും വൻ വെട്ടിപ്പ് നടന്നു. കൊവിഡ് കാലത്ത് നൽകിയ സൗജന്യ കിറ്റിനെക്കുറിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു. രണ്ടിനെക്കുറിച്ചും ഗൗരവമായ അന്വേഷണത്തിനു സർക്കാർ തയ്യാറാകണം.

പാവങ്ങളുടെ ഓണക്കിറ്റിലും ലൈഫ് മിഷനിലും കൈയിട്ടുവാരുന്ന ഈ സർക്കാർ ഏറ്റവും വലിയ ദുരന്തമാണ്. ലൈഫ് മിഷൻ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.