പിറവം: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമികൾ അദ്ധ്യക്ഷനായുള്ള സമംഗം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആർ.ശങ്കർ സ്മാരക സമംഗം മൂവാറ്റുപുഴ യൂണിയൻ തല ഉദ്ഘാടനം കക്കാട് എസ്. എൻ. ഡി. പി. ശാഖയിൽ നടന്നു. ട്രസ്റ്റ് ബോർഡംഗം രസു ഉദ്ഘാടനം ചെയ്തു. കുമാരി ഐശ്വര്യ പ്രസാദിന് ആദ്യ സ്കോളർഷിപ്പ് നൽകി. മാസം തോറും 500 രൂപ വീതം ഒരു വർഷത്തേക്ക് 5000 രൂപയാണ് സ്കോളർഷിപ്പായി നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.