കൊച്ചി: വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന് ഗ്രാൻഡ് ഹയാത് കൊച്ചി ബോൾഗാട്ടി ഒരുങ്ങി. ഷെഫ് എം.പ്രസാദിന്റെ മേൽനോട്ടത്തിലാണ് ഓണസദ്യ ഒരുക്കുന്നത്. തിരുവോണ ദിനത്തിൽ ലോബി ലെവലിലെ ദി റസിഡൻസിൽ 33 വിഭവങ്ങളും വിവിധതരം പായസങ്ങളും അടങ്ങിയ ഓണസദ്യ ലഭിക്കും. ഒരാൾക്ക് 1400 രൂപയും നികുതിയുമാണ് നിരക്ക്.

കുടുംബങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം വീടുകളിൽ ഓണസദ്യ ആസ്വദിക്കാൻ ടേക്ക് എവേ സൗകര്യവും ലഭിക്കും. തിരുവോണം വരെ എട്ട് പായസങ്ങൾ സൊമാറ്റോ, സ്വിഗി എന്നീ ഭക്ഷണ വിതരണ ശൃംഖലകൾ വഴി ഹോം ഡെലിവറി ലഭ്യമാകും. 350രൂപ മുതലാണ് നിരക്ക്.