കൊച്ചി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനത്തെ ഐ.ടി സ്ഥാപനങ്ങളുടെ സംഘടനയായ ജി. ടെക് സ്വാഗതം ചെയ്തു. വിമാനത്താവളത്തിന്റെ വികസനത്തിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതിനും പങ്കാളിത്തം ഗുണം ചെയ്യുമെന്ന് ജി. ടെക് ചെയർമാൻ സുനിൽ ജോസ് പറഞ്ഞു.വിമാനത്താവളത്തിന്റെ വികസനം ബിസിനസ് രംഗത്തുള്ളവർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. വിമാനങ്ങളുടെ കുറവും അസൗകര്യങ്ങളും ഐ.ടി രംഗത്തെ ബിസിനസ് യാത്രകൾക്ക് വലിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വികസനം നടപ്പാക്കുന്നതോടെ ടെക്നോപാർക്ക് ഉൾപ്പെടെ മേഖലകളിലും തെക്കൻ ജില്ലകളിലും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും അതുവഴി നാടിന്റെ വികസനത്തിനും വഴി തെളിയുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.