ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയുടെ കീഴിലുള്ള ഗുരുതേജസ് കുടുംബ യൂണിറ്റിൽ ഓണക്കിറ്റുകളുടെ വിതരണം ശാഖ പ്രസിഡന്റ് സി.സി. അനീഷ് കുമാർ, സെക്രട്ടറി സി.ഡി. സലിലൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മരണാനന്തര സംഘം സെക്രട്ടറി വി. മോഹനൻ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, രാജേഷ് ചക്കാലക്കൽ, പ്രേമൻ പുറപ്പേൽ, പി.ജി. ഭരതൻ, സതി രാജപ്പൻ, സി.കെ. ശിശുപാലൻ, സിനി ഉദയൻ, പ്രസന്ന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.