senthil
യുവമോർച്ച ആലുവയിൽ സംഘടിപ്പിച്ച ഉപവാസം ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ദേശവിരുദ്ധർക്ക് സംസ്ഥാനത്ത് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച ആലുവയിൽ ഉപവാസം സംഘടിപ്പിച്ചു. ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജനറൽ സെക്രട്ടറി ജയപ്രകാശ് കുന്നത്തേരി, മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. വിനായക്, കമ്മിറ്റി അംഗം കണ്ണൻ തുരുത്ത് എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ടൗൺ കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ, സെക്രട്ടറി ജോയ് വർഗീസ് എന്നിവർ സംസാരിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി മിഥുൻ ചെങ്ങമനാട് വൈകിട്ട് നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.