കൊച്ചി: മലങ്കര മാർത്തോമ സഭയുടെ വികസന വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്പ്‌മെന്റിന്റെ ( കാർഡ് ) നേതൃത്വതിൽ കൊവിഡ് കാലത്തെ ആശങ്കകളും മാനസിക സംഘർഷങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാഥിപൻ ഡോ. ഐസക്ക് ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. യുണെറ്റഡ് തിയളോജിക്കൽ സെമിനാരിയിലെ കൗൺസിലിംഗ് ഫാക്കൽറ്റി ഫാ. ഡോ.എൽ.പി വിപിൻലാൽ, കാർഡ് ഡയറക്ടർ ഫാ. ഏബ്രഹാം പി. വർക്കി, അസിസ്റ്റന്റ് ഡയറക്ടർ ബി. തോമസ്, ട്രഷറർ ജോസി കുര്യൻ, ഗവേണിഗ് ബോർഡ് അംഗങ്ങളായ ഡെയിംസ് ബി. ഉമ്മൻ, കുരുവിള മാത്യൂസ്, റേച്ചൽ തോമസ് എന്നിവർ സംസാരിച്ചു.സ്റ്റീഫൻസൺ ജേക്കബ്, ഫിലിപ്പ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.