ആലുവ: ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഇന്നലെ 19 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1873 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1293 പേർക്കെതിരെയും നടപടിയെടുത്തു. കണ്ടയ്ൻമെന്റ് സോൺ വയലേഷനും, മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിനും 523 പേർക്കെതിരെയും കേസെടുത്തു.