വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ഭവനരഹിതർക്കായി വീട് നിർമ്മിച്ച് നൽകുന്ന ഗുരുഭവനം പദ്ധതിയിലെ നിർമ്മാണം പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ കൈമാറി.എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ, സെക്രട്ടറി പി.ഡി ശ്യാം ദാസ് എന്നിവർ ചേർന്നാണ് എളങ്കുന്നപ്പുഴ കടപ്പുറത്ത് പൊന്നാട്ട് അമ്മു ദാസന് വീടിന്റെ താക്കോൽ കൈമാറിയത്. അഞ്ച് ലക്ഷത്തിൽപ്പരം രൂപ ചെലവ് ചെയ്ത് 500 അടി വിസ്തൃതിയുള്ള വീട് നിർമ്മിച്ചത് എളങ്കുന്നപ്പുഴ എസ്.എൻ.ഡി.പി ശാഖയുടെ സഹകരണത്തോടെയാണ്. രണ്ട് കിടപ്പ് മുറി, ഹാൾ, അടുക്കള, ശുചിമുറി, വരാന്ത എന്നീ സൗകര്യങ്ങളോടെയുള്ള വീടാണ് പൂർത്തിയാക്കിയത്. യൂണിയൻ വൈസ് പ്രസിഡന്റ് കെ വി സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡന്റ് കെ.പി ശിവാനന്ദൻ, സെക്രട്ടറി ഡി ശശിധരൻ, വൈസ് പ്രസിഡന്റ് കെ.സി സുരേഷ്, ധർമ്മൻ ചള്ളിയിൽ, കൈരളി സുധീശൻ, പ്രസന്ന ശശി, കെ കെ രത്‌നൻ തുടങ്ങിയവർ സംബന്ധിച്ചു.