അങ്കമാലി: അങ്കമാലി ഫയർഫോഴ്‌സിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ കൂട്ടായ്മ്മ സ്‌നേഹവീട് എന്ന പേരിൽ ആരംഭിച്ച മൂന്നാമത്തെ വീട് പൂർത്തിയായി. കൊവിഡ് പ്രതിസന്ധിയിലും സുമനസുകളുടെ സഹായങ്ങൾ കൊണ്ട് നിർമ്മിച്ച വീട് നിർദ്ധന കുടുംബത്തിന് കൈമാറി. ശാരീരിക വിഷമതകളും സാമ്പത്തിക പ്രയാസങ്ങളും നേരിടുന്ന അയ്യംമ്പുഴയിലിലുള്ള സന്ധ്യ ജോബി ദമ്പതിമാരുടെ വീടിന്റെ പണിയാണ് പൂർത്തികരിച്ച് നൽകിയത്. സിവിൽ ഡിഫൻസ് മൂന്നാമത്തെ സ്‌നേഹ വീടാണ് ഒരുക്കിയത്. വീടിന്റെ ഉദ്ഘാടനം ബെന്നി തോമസ് നിർവഹിച്ചു.ഡിഫൻസ് അംഗങ്ങളായ സിൽവി ബൈജു, ധന്യ ബിനു, രാകേഷ് രവി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിവിൽ ഡിഫൻസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പെരുമ്പാവൂർ സിവിൽ ഡിഫൻസ് ഡപ്യൂട്ടി പോസ്റ്റ് വാർഡൻ ജോൺസിലി മരിയ ജോൺ, ഡപ്യൂട്ടി പോസ്റ്റ് വാർഡൻ സച്ചിൻരാജ് എ.ആർ എന്നിവരും ചടങ്ങിൽ എത്തി.