bjp-
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് യുവമോർച്ച അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഉപവാസം നടത്തുന്നു

അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് യുവമോർച്ച അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഉപവാസം നടത്തി. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്കയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ, യുവമാർച്ച നേതാക്കളായ ജന:സെക്രട്ടറി അഡ്വ. അരുൺ ജഗദീഷ്, ഗിരി എം.കെ, അരുൺ സെബി, ശരത് വി രാജ് തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു.