കാലടി: സി.പി.ഐ (എം) കാലടി ഏരിയാ കമ്മിറ്റിയുടെ വിവിധ ലോക്കൽ കമ്മിറ്റിയും ബ്രാഞ്ചുകമ്മിറ്റിയുടെയും നേതൃത്വത്തിൽ വീട്ടുമുറ്റ സത്യാാഗ്രഹം നടത്തി. വൈകിട്ട് നാലു മണിക്കാരംഭിച്ച് മുപ്പതു മിനിറ്റ് സത്യാഗ്രഹ സമരം നടന്നു. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് സമരം. സി.പി.എം ജില്ലാ സെക്രട്ടേടേറിയറ്റ് അംഗം കെ.എ ചാക്കോച്ചൻ, ഏരിയ സെെക്രട്ടറി സി.കെ.സലിം കുമാർ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. രണ്ടായിരത്തിനു മുകളിൽ വീടുകളിൽ നടന്ന സത്യാഗ്രഹത്തിൽ ഇരുപത്തിയ്യായിരം പേർ പങ്കെടുത്തതായി ഏരിയ സെക്രട്ടറി സി.കെ.സലിംകുമാർ പറഞ്ഞു.