അങ്കമാലി: റോജി എം.ജോൺ എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനം കരയാംപറമ്പത്ത് എം.എൽ.എ നിർവഹിച്ചു. കല്ലറയ്ക്കൽ വീട്ടിൽ ആന്റണിക്കാണ് വീട് നൽകിയത്. ചടങ്ങ് മുൻ എം.എൽ.എ പി.ജെ.ജോയി ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, കരയാംപറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി, മണ്ഡലം പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ, ഷൈജോ പറമ്പി, വർഗ്ഗീസ് പൈനാടത്ത്, വീട് നിർമ്മാണത്തിൻറെ കോഓർഡിനേറ്റർ അഡ്വ. ജിനോ കല്ലറയ്ക്കൽ, പഞ്ചായത്തംഗങ്ങളായ കെ.കെ. അരുൺകുമാർ, ഷൈബി പോളി, കുഞ്ഞമ്മ ജേക്കബ്ബ്, കെ.പി. പോളി, ബാബു മണിയംകുഴി, മാർട്ടിൻ മറ്റപ്പിള്ളി, ജെയ്‌സൺ വിതയത്തിൽ, ഷാൻറോ ചിറ്റിനപ്പിള്ളി, റോയി വർഗ്ഗീസ്, ജോയി ഗോപുരത്തിങ്കൽ എന്നിവർ പങ്കെടുത്തു.