അങ്കമാലി: നഗരസഭയിൽ വഴി വിളക്ക് കത്താതിൽ പ്രതിഷേധിച്ച് ഇരുപത്തിയാറാം വാർഡ് കൗൺസിലർ ടി.ടി.ദേവസിക്കുട്ടിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.സഭയിൽ തെരുവു വിളക്ക് കത്തിക്കുന്നതിന്റെ ചുമതല കെ.എസ്.ഇ.ബിക്കായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നുവർഷമായി സ്വകാര്യ കരാറുകാരനെയാണ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 20 ലക്ഷം രൂപയാണ് കരാർ കമ്പനിക്ക് നഗരസഭ നൽകുന്നതെന്ന് കൗൺസിലർ ടി.ടി.ദേവസിക്കുട്ടി പറഞ്ഞു. കരാറനുസരിച്ച് നഗരസഭയിലെ മുഴുവൻ വാർഡുകളിലും കത്താത്ത തെരുവു വിളക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കേണ്ടത് ഉൾപ്പെടെയാണ് കരാർ. പക്ഷേ കഴിഞ്ഞ കുറെ കാലമായി തെരുവുവിളക്കുകൾ കത്താത്ത അവസ്ഥയാണ്. നടപടിയെടുക്കേണ്ട അധികാരികൾ പരാതി പറഞ്ഞാൽ അത് കേൾക്കാൻ തയ്യാറാവുന്നില്ല.