അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കൊവിഡ്19 ആശങ്കകളും കരുതൽ നടപടികളും എന്ന വിഷയത്തെ കുറിച്ച് വെബിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി. എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അടൂർ മൗണ്ട് സിയോൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഡെന്നി ദേവസിക്കുട്ടി, ഫാക്കൽറ്റി ഹെഡ് വിമൽ വിദ്യാധരൻ എന്നിവർ ക്ലാസെടുത്തു. ഗൂഗിൽ മീറ്റിലൂടെയാണ് വെബിനാർ നടത്തിയത്‌.