അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്ത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.ബാങ്ക് സഹകാരികളുടെ മക്കൾക്കാണ് അവാർഡ് നൽകിയത്.45 വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിലെത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുരസകാര വിതരണം ചെയ്യതു. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോണി മൈപ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ കെ കെ ഗോപി, സി.ആർ ഷൺമുഖൻ എന്നിവർ സംസാരിച്ചു. കെ.കെ മുരളി, സാജു ഇടശ്ശേരി, രാജൻ പേരാട്ട്, ടോണി പറപ്പിള്ളി,പ്രകാശ് പാലാട്ടി, ഗ്രയ്‌സി സെബാസ്റ്റ്യൻ, ജോയി, സിജി ഡേവിസ് എന്നിവർ നേതൃത്വം നൽകി.