online

കൊച്ചി: പ്ളസ് വൺ പ്രവേശനത്തിന് ഓൺലൈനിലൂടെ സ്വയം അപേക്ഷിക്കാൻ അവസരമൊരുക്കിയത് വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി. ഇക്കുറി 2,47,943 വിദ്യാർത്ഥികൾ സ്വയം അപേക്ഷ സമർപ്പിച്ചു. സ്കൂളുകളിലെ ഹെൽപ്പ് ഡെസ്‌ക് വഴി 41,767 പേരും ജനസേവ കേന്ദ്രങ്ങൾ മുഖേന 1,86,005 വിദ്യാർത്ഥികളും അപേക്ഷ നൽകി. നാളെ വൈകിട്ട് അഞ്ച് വരെ അപേക്ഷക്കാം. കൊവിഡ് പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു സൗകര്യം വിദ്യാർത്ഥികൾക്കായി ഒരുക്കിയത്. ഇന്നലെ വൈകിട്ടുവരെ 4,76,889 അപേക്ഷകളാണ് സ്വീകരിച്ചു. 4,75,715 അപേക്ഷകൾ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കി. ഉപരിപഠനത്തിന് അപേക്ഷച്ചവരിൽ 4,21,445 പേർ എസ്.എസ്.എൽ.സി പാസായവരാണ്. 39,250 പേർ സി.ബി.എസ്.ഇ പത്താംതരവും 3,876 പേർ ഐ.സി.എസ്.ഇ പരീക്ഷയും വിജയിച്ചവരാണ്. 11,144 പേർ മറ്റ് തത്തുല്യ പരീക്ഷകൾ വിജയിച്ചവരുമാണ്.

67,999 അപേക്ഷകൾ അപൂർണം
കാൻഡിഡേറ്റ് ലോഗിൻ പൂർത്തിയാക്കാൻ 67,999പേരാണ് ബാക്കിയുള്ളത്. മൊബൈൽ നമ്പർ തെറ്റായി രേഖപ്പെടുത്തിയരും ഇതിൽപ്പെടുന്നു. പ്രക്രിയ പൂർത്തിയാക്കണമെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ ആവശ്യമാണെന്ന് അറിയാത്തവരാണ് ഭൂരിഭാഗവും. 4,08,890 പേർ കാൻഡിഡേറ്റ് ലോഗിൻ ചെയ്തിട്ടുണ്ട്.

സ്‌പോർട്‌സ് ക്വാട്ടയിലൂ‌ടെ 2,314 പേരും കാൻഡിഡേറ്റ് ലോഗിംഗ് പൂർത്തിയാക്കി.
അപേക്ഷ സമർപ്പണം പൂർത്തീകരിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകളോ ഉൾപ്പെടുത്തലുകളോ ആവശ്യമെങ്കിൽ നാളെ വൈകുന്നേരത്തോടെ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അന്തിമ മാറ്റം വരുത്താൻ ഉറപ്പാക്കണം. മറ്റുള്ള എല്ലാ അപേക്ഷകരും ട്രയൽ അലോട്ട്‌മെന്റ് നടക്കുന്നതിന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.

ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാർഥികൾക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും അവസരമുണ്ടാകും.


അപേക്ഷ സമർപ്പിച്ചവർ

ജില്ല, അപേക്ഷകൾ,​ സ്വയം അപേക്ഷിച്ചവർ, ഹെൽപ്‌ഡെസ്‌ക്, ഓൺലൈൻ, മറ്റുള്ളവ,
ആലപ്പുഴ 27546,14716, 1595, 11184, 23458
കോട്ടയം 24728, 14488, 1813, 8361, 20640
ഇടുക്കി 13869, 6824, 1883, 5105, 11328

എറണാകുളം 38781, 22469, 2992, 13248, 32959
തൃശൂർ 41461, 19589, 2468 19323, 37290