sevanam
മുളവൂർ സേവനം ചാരിറ്റിയുടെ ഓഫീസ് നൂറുദ്ധീൻ സഖാഫി നിർവഹിക്കുന്നു

മൂവാറ്റുപുഴ: മുളവൂർ ആസ്ഥാനമായി സേവനം ചാരിറ്റി പ്രവർത്തനത്തിന് തുടക്കമായി. നിർദ്ധന രോഗികൾക്ക് ആശ്വാസവും സഹായവും നൽകുകയെന്നതാണ് പ്രവർത്തന ലക്ഷ്യം. ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കിഴക്കേകടവ് നൂറുൽ ഹുദ ജുമാ മസ്ജിദ് ഇമാം നൂറുദ്ധീൻ സഖാഫി ഊരംകുഴി നിർവഹിച്ചു. ചാരിറ്റി ചെയർമാൻ മനാഫ് പൂത്തനായിൽ അദ്ധ്യക്ഷത വഹിച്ചു. നാസർ പട്ടളായിൽ, നൗഷാദ് മുളമറ്റം,മാദ്ധ്യമ പ്രവർത്തകൻ കെ.എം.ഫൈസൽ, സുരേഷ് കാവുംപടി, നൂറുദ്ധീൻ കൂവക്കാട്ട്, അനസ് പുഴക്കര, കബീർ കാട്ടകുടി, മുഹമ്മദ് ജെവ്ബിൻ, റസാക്ക് ഓടക്കാലി എന്നിവർ സംസാരിച്ചു. നിർന്ധന രോഗികൾക്ക് സാമ്പത്തിക സഹായം, മെഡിക്കൽ ഉപകരണങ്ങൾ അടക്കം എത്തിച്ച് നൽകുന്നതിന് മുളവൂർ ആസ്ഥാനമായി യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചാണ് സേവനം ചാരിറ്റി പ്രവർത്തനം ആരംഭിച്ചത്.