കോലഞ്ചേരി: എം.ജി സർവകലാശാലയുടെ വിവിധ വിഷയങ്ങളിൽ റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു.റാങ്ക് ജേതാക്കളായ സ്‌നേഹ ഇളയിടത്തുപറമ്പിൽ (ബയോടെക്‌നോളജി രണ്ടാം റാങ്ക്) ,അലീനാ റെജി വെള്ളകടവിൽ (ബി.കോം മൂന്നാം റാങ്ക് ),ഗായത്രി എസ്.അജിത് (ബി.എ ഇഗ്ലിഷ് മൂന്നാം റാങ്ക് ),പി.ജെ പൂജ സൗപർണിക (ബി.എസ്.സി ഇലക്ട്രോണിക്‌സ് മൂന്നാം റാങ്ക് ),അന്ന തച്ചേത്ത് (ബി.എ ഇംഗ്ലിഷ് അഞ്ചാം റാങ്ക് ),അതുല്യ കാക്കരയത്ത് (ബി.എ എക്കണോമിക്‌സ് അഞ്ചാം റാങ്ക് ),ഗായത്രി ദിനേശ് കോണത്ത് (ബി.ബി.എം) എന്നിവരെയാണ് തിരുവാണിയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. കുന്നത്തുനാട് എം.എൽ.എ വി.പി.സജീന്ദ്രൻ ജേതാക്കളുടെ വീട്ടിൽ എത്തിയാണ് ജേതാക്കളെ അനുമോദിച്ചു.