covid
കൊവിഡ് ഡയറി ഹൃസ്വ ചിത്രം

കോലഞ്ചേരി: എൽ.ഡി.എഫ് ജില്ലാ കൺവീനറും ,ജില്ലാ പഞ്ചായത്തംഗവുമായ ജോർജ് ഇടപ്പരത്തി അഭിനയ രംഗത്തെത്തിയ ഹൃസ്വ ചിത്രത്തിന് പ്രേക്ഷകരേറുന്നു. കൊവിഡ് പ്രതിസന്ധിയിൽ രോഗ ബാധിതനായാൽ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള എളുപ്പത്തിന് കൈയിൽ കൊവിഡ് ഡയറി വെക്കണമെന്ന ആശയമാണ് ചിത്രം പങ്കു വെയ്ക്കുന്നത്.ബ്രേക്ക് ദി ചെയിൻ ഡയറി എടുക്കാതെ വീട്ടിൽനിന്ന് ഇറങ്ങരുതെന്ന സന്ദേശവും ചെറിയ അശ്രദ്ധകൊണ്ട് ഉ​റ്റവർ നഷ്ടപ്പെടുന്ന കാഴ്ചയുമാണ് ഹൃസ്വ ചിത്രത്തിന്റെ വൃത്താന്തം. ചിത്രത്തിനിപ്പോൾ നവ മാദ്ധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇത്തരമൊരാശയത്തിൽ മലയാളത്തിലാദ്യമായാണ് ഒരു ഹൃസ്വ ചിത്രം വരുന്നത്. കൊച്ചിൻ പ്രതിഭ എന്റർടെയ്‌നേഴ്‌സിന്റെ ബാനറിൽ വിജയൻ തെക്കേപ്പാറ, സുഭാഷ് ചന്ദ്രൻ എന്നിവർ നിർമ്മിച്ച് മധു വിശാഖ് രചനയും സംവിധാനവും നിർവഹിച്ച 'കൊവിഡ് ഡയറി' പ്രദർശനത്തിനെത്തിക്കുന്നത് സത്യം ഓഡിയോസാണ്.

സിനിമാതാരവും കോമഡി ആർട്ടിസ്റ്റുമായ സുമേഷ് ചന്ദ്രനും,അംബികാ അന്തർജനവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. മലയാള സിനിമയിലെ 10 താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്‌