thalir1

കൊച്ചി: പച്ചക്കറികളും പഴങ്ങളും ബ്രാൻഡ് ചെയ്ത് പായ്ക്കറ്റിലാക്കി വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള വി.എഫ്.പി.സി.കെ. വിപണിയിലിറക്കുന്നു. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് തളിർ ബ്രാൻഡിൽ വിപണിയിലിറക്കുക. തളിർ ബാൻഡ് പഴം പക്കച്ചറികളുടെ വിപണനവും തളിർ ഗ്രീൻ വില്പനശാലകളുടെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നാളെ 25 വൈകിട്ട് 5 ന് വീഡിേയാ കോൺഫൻസിലൂെട നിർവഹിക്കും. ഇടപ്പള്ളിയിലെ മിൽമ ബൂത്തിനോട് ചേർന്നാണ് ആദ്യ കേന്ദ്രം. മിൽമ ബൂത്തുകൾക്ക് പുറമെ, സൂപ്പർ മാർക്കറ്റുകൾ, ഹോർട്ടികോർപ്പ്, സപ്ളൈകോ എന്നിവയിലും ലഭിക്കും.

ഗുണമേന്മ നിലനിറുത്തി
ഗുണമേന്മയുള്ള പഴം, പച്ചക്കറികൾ കൃഷിയിടളിൽ നിന്ന് നേരിട്ട് സംഭരിക്കും. വിവിധ ജില്ലകളിൽ ഉത്തമകൃഷിരീതി സ്വീകരിക്കുന്ന തിരഞ്ഞെടുത്ത കർഷകരിൽ നിന്നാണ് സംഭരിക്കുക. വിളവെടുത്ത് പ്രൈമറി പ്രോസസിംഗ് സെന്ററുകളിൽ എത്തിക്കും. ശുചീകരിച്ച് പായ്ക്കറ്റിലാക്കി വില്പനകേന്ദ്രങ്ങളിൽ എത്തിക്കും. തനിമയും ഗുണമേന്മയും നിലനിറുത്തുന്ന രീതികളാണ് പഴുപ്പിക്കലിനും പായ്ക്കിംഗിനും ഉപയോഗിക്കുക. 34 തളിൽ ഗ്രീൻ കേന്ദ്രങ്ങളാണ് ആദ്യം തുറക്കുക. വിത്തുകൾ, ജൈവളങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, തൈകൾ തുടങ്ങിയവയും ഇവയിൽ ലഭ്യമാക്കുമെന്ന് വി.എഫ്.പി.സി.കെ അധികൃതർ പറഞ്ഞു.

കാക്കനാട്ട് മെഗാ വില്പനകേന്ദ്രം

റീ ബിൽഡ്‌ കേരള പദ്ധതിയുടെ ഭാഗമായാണ് തളിർ ബ്രാൻഡ് ഒരുക്കിയത്. 15 കോടി രൂപയുടേതാണ് പദ്ധതി. ഏഴ് ജികളിൽ 63 തളിൽ ഗ്രീൻ വില്പനശാലകൾ കർഷകസംഘങ്ങളമായി ചേർന്ന് ആരംഭിക്കും. തിരുവനപുരം വെമ്പായത്ത് മഞ്ഞൾ സംസ്‌കരണകേന്ദ്രം, പാലക്കാട് പെരുമാട്ടിയിൽ വെജിബിൾ ഡ്രൈയിംഗ് യൂണിറ്റ്, എറണാകുളം കാക്കനാട്ട് മെഗാ ബ്രാൻഡഡ് ചില്ലറ വില്പനകേന്ദ്രം, ഇടുക്കി ജില്ലയിലെ കലയന്താനിയിൽ കപ്പ വിപണന കേന്ദ്രം എന്നിവയും നിർമ്മിക്കും. കാർഷിക വിപണികളിൽ സൗകര്യങ്ങൾ വികസിപ്പിക്കാൻ നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.