കൊച്ചി: എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ഗോശാല തുറന്നു. പൂജാകർമ്മങ്ങൾക്ക് ശേഷം കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ, ഐ.എൻ രഘു, ടി.വി. കൃഷ്ണമണി, കെ.എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.