പള്ളുരുത്തി: കൊവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചി കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെ വാർഡുകളിൽ അടപ്പിച്ച കടകൾക്ക് ഓണക്കാലത്ത് അനുമതി നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് പള്ളുരുത്തി വ്യാപാര ഭവനു മുന്നിൽ വ്യാപാരികൾ ധർണ നടത്തി. കെ.പി.ദേവാനന്ദ്, പി.സി.സുനിൽകുമാർ, കെ.പി.ജെയിൻ, ഷാനവാസ്, കെ.യു.സുധീർ തുടങ്ങിയവർ സംബന്ധിച്ചു.