covid-

പള്ളുരുത്തി: പശ്ചി​മകൊച്ചി​യി​ൽ ഇന്നലെ 47 പേർക്ക്കൂടി​ കൊവി​ഡ് ബാധ. പള്ളുരുത്തി​ മരുന്നുകടയിൽ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തിലെ 33 പേരും ഇവരി​ൽ ഉൾപ്പെടും. പള്ളുരുത്തിയിൽ സമ്പർക്ക രോഗികളുടെ എണ്ണം 35 ആയി. മട്ടാഞ്ചേരിയിൽ 5 പേർക്കും ഫോർട്ടുകൊച്ചിയിൽ 2 പേർക്കും കുമ്പളങ്ങിയിൽ ഒരാൾക്കും തോപ്പുംപടിയിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.

കരുവേലിപ്പടിയിലെ ആരോഗ്യ പ്രവർത്തകയായ ഇടുക്കി സ്വദേശിനിക്കും രോഗം ബാധിച്ചു.