കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, ശിവസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിച്ചിരുന്ന ഗണേശ വിഗ്രഹങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി കടലിൽ നിമജ്ജനം ചെയ്തു. പുതുവൈപ്പ് ബീച്ചിൽ ഇന്നലെ വൈകീട്ട് ആചാരപരമായ പൂജകൾക്ക് ശേഷമാണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്. നിമജ്ജന കർമ്മത്തിൽ ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് സജി തുരുത്തി കുന്നേൽ, ജനറൽ കൺവീനർ അജികുമാർ നായർ, സെക്രട്ടറി കെ.വൈ.കുഞ്ഞുമോൻ, ജോണി സ്റ്റീഫൻ, ശിവൻ കുഴുപ്പിള്ളി, സുധീർ ഗോപി, എച്ച്. ശ്രീകുമാർ, തോമസ് റിച്ചാർഡ് എന്നിവർ നേതൃത്വം നൽകി.